ന്യൂദല്‍ഹി: മുന്‍ ഐഎഎസ് ഓഫീസര്‍ ബിജെപി അംഗത്വം സ്വീകരിച്ചു. ഒഡീഷ കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥയായിരുന്ന അപാരജിത സാരംഗിയാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ സാന്നിധ്യത്തില്‍ പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.
മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ധര്‍മേന്ദ്ര പ്രധാന്, ഒഡീഷ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബസന്ദ് പാണ്ഡെ, ഒഡീഷയുടെ ചുമതലയുള്ള ദേശീയ സെക്രട്ടറി അരുണ്‍ സിംഗ് തുടങ്ങിയ നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു.
ജനങ്ങള്‍ക്ക് വേണ്ടി വിശാല താത്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്ന് അപാരജിത പറഞ്ഞു. നേതാക്കളും ആദര്‍ശവുമാണ് തന്നെ ബിജെപിയിലേക്ക് നയിച്ചത്. വികസനം ഉറപ്പുവരുത്തുക മാത്രമല്ല, വേഗത്തില്‍ സാധ്യമാക്കി എന്നതാണ് ബിജെപിയുടെ പ്രത്യേകതയെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: