കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

Tuesday 27 November 2018 6:11 pm IST
ജനതാദള്‍ - സെക്യുലര്‍ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് രാജിവച്ച ഒഴിവിലാണ് കൃഷ്ണന്‍കുട്ടി മന്ത്രിയായത്. മാത്യു ടി. തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യുക.

തിരുവനന്തപുരം: ജനതാദള്‍ - സെക്യുലര്‍ നേതാവ് കെ. കൃഷ്ണന്‍കുട്ടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം അഞ്ചിന് ഗവര്‍ണര്‍ ജസ്റ്റീസ് പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

ജനതാദള്‍ - സെക്യുലര്‍ മന്ത്രിയായിരുന്ന മാത്യു ടി. തോമസ് രാജിവച്ച ഒഴിവിലാണ് കൃഷ്ണന്‍കുട്ടി മന്ത്രിയായത്. മാത്യു ടി. തോമസ് കൈകാര്യം ചെയ്തിരുന്ന ജലവിഭവ വകുപ്പ് തന്നെയാണ് കൃഷ്ണന്‍കുട്ടി കൈകാര്യം ചെയ്യുക.

മാത്യു ടി. തോമസ് ഇന്നലെ രാവിലെ എട്ടരയോടെ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് രാജിക്കത്ത് നല്‍കിയിരുന്നു. മുഖ്യമന്ത്രി കത്ത് ഗവര്‍ ണര്‍ക്കു കൈമാറി. തുടര്‍ന്നാണ് പുതിയ മന്ത്രിയായി കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ സമയം സംബന്ധിച്ച് രാജ്ഭവന്‍ തീരുമാനം അറിയിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.