സാര്‍ക്ക് ഉച്ചകോടിയിലേക്ക് മോദിക്ക് പാക്കിസ്ഥാന്റെ ക്ഷണം

Tuesday 27 November 2018 7:38 pm IST

ഇസ്ലാമാബാദ്: ഇസ്ലാമാബാദില്‍ നടക്കുന്ന സാര്‍ക്ക് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാക്കിസ്ഥാന്‍ ക്ഷണിക്കും. ഡോണ്‍ ന്യൂസ് സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പാക്കിസ്ഥാന്‍ വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം അറിയിച്ചതായി ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. 

പാക് പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം രാജ്യത്തോടായി നടത്തിയ ആദ്യ പ്രസംഗത്തില്‍ ഇമ്രാന്‍ ഖാന്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. സമാധന ശ്രമങ്ങള്‍ക്കായി ഇന്ത്യ ഒരു ചുവട് മുന്നോട്ടുവച്ചാല്‍ പാക്കിസ്ഥാന്‍ രണ്ട് ചുവടുവയ്ക്കുമെന്നാണ് ഇമ്രാന്‍ പറഞ്ഞതെന്നും വാര്‍ത്താ സമ്മേളനത്തില്‍ ഫൈസല്‍ എടുത്തുപറഞ്ഞു.

സാര്‍ക്ക് ഉച്ചകോടി രണ്ടു വര്‍ഷം കൂടുമ്‌ബോഴാണ് ചേരുന്നത്. 2016 ല്‍ നടക്കേണ്ടിയിരുന്ന ഉച്ചകോടി ഇന്ത്യ ബഹിഷ്‌ക്കരിച്ചതോടെ ഉപേക്ഷിച്ചിരുന്നു. ഉറി സൈനിക ക്യാമ്ബ് ആക്രമണത്തില്‍ പ്രതിഷേധിച്ചാണ് ഇന്ത്യ ഉച്ചകോടിയില്‍നിന്നും പിന്‍മാറിയത്. ഇതോടെ അംഗരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും ഭൂട്ടാനും ബംഗ്ലാദേശും ഉച്ചകോടിയില്‍നിന്നും പിന്‍വാങ്ങി. ഇതിനു പിന്നാലെ ഉച്ചകോടി മാറ്റിവയ്ക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.