കൊച്ചി: ഏഷ്യാനെറ്റ് മാനേജ്മെന്റ് നടപ്പിലാക്കുന്ന പരിഷ്കാരങ്ങള്‍ ജനങ്ങള്‍ക്കും അസോസിയേഷനുകള്‍ക്കും ദോഷകരമാണെന്ന് ബിഎംഎസ് സംസ്ഥാന അധ്യക്ഷന്‍ കെ.കെ. വിജയകുമാര്‍. ഏഷ്യാനെറ്റ് സാറ്റ് കോം അസോസിയേറ്റ് സംഘ് (ബിഎംഎസ്) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ബിഎംഎസ് സംസ്ഥാന വൈസ്പ്രസിഡന്റ് ബി. ശിവജി സുദര്ശന്, സംസ്ഥാന ഖജാന്‍ജി ജി.കെ. അജിത്, സംസ്ഥാന സംഘടനാ സെക്രട്ടറി സി.വി. രാജേഷ്, ഏഷ്യാനെറ്റ് എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ദീപക്, മഹേഷ് രാമവര്‍മ എന്നിവര്‍ സംസാരിച്ചു.
ഏഷ്യാനെറ്റ് സാറ്റ് കോം അസോസിയേറ്റ് സംഘ് (ബിഎംഎസ്) സംസ്ഥാന അധ്യക്ഷനായി എന്‍. സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റുമാരായി ഫ്രാന്‍സിസ് ജോസഫ്, കെ.ബി. മോഹനന്, ജനറല്‍ സെക്രട്ടറി ടി. രാജേന്ദ്രന്‍പിള്ള, സെക്രട്ടറിമാരായി ടി.എന്‍. വേണുഗോപാല്‍, വി.ആര്. രാജീവ്, രാജേഷ് നെടുമങ്ങാട്, ട്രഷററായി പ്രദീപ്കുമാര്‍ എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: