കൊച്ചി: വര്‍മ്മ ഹോംസിന്റെ പത്താമത്തെ പദ്ധതിക്ക് ചോറ്റാനിക്കരയില്‍ തുടക്കം കുറിക്കുന്നു. കുറഞ്ഞ സമയത്തിനുള്ളിലാണ് പദ്ധതി ആരംഭിക്കുന്നത്. കുറഞ്ഞ ചെലവില്‍ ദീര്‍ഘകാല നിക്ഷേപം എന്ന നിലയില്‍ താങ്ങാവുന്ന വിലയിലുള്ള വീടുകളാണ് ബൊഗെയ്ന് ഹൈറ്റ്സ് പര്പ്പിളിലൂടെ ലക്ഷ്യമിടുന്നത്.
കൂടുതല്‍ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതിനുള്ള പരിശ്രമത്തിലാണ് കാല്‍നൂറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള വര്‍മ്മ ഹോംസ് മാനേജിങ് ഡയറക്റ്ററും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അനില്‍ വര്‍മ്മ. പര്‍പ്പിളിനു പുറമെ ഇതേ ലൊക്കേഷനില്‍ ബൊഗെയ്ന് ഹൈറ്റ്സില്‍ രണ്ടു ടവറുകള്‍ കൂടിയുണ്ട്. ആദ്യഘട്ടത്തില്‍ 2-3 ബിഎച്ച്കെ പ്ലാനില്‍ 44 അപ്പാര്‍ട്ട്മെന്റുകളുണ്ട്.
സമയത്തിന് അപ്പാര്‍ട്ട്മെന്റുകള്‍ കൈമാറുന്നതിലും പുതിയ നിലവാരം രൂപപ്പെടുത്തുന്നതിലും വര്‍മ്മ ഹോംസ് പേരുകേട്ടതാണെന്ന് അനില്‍ വര്‍മ്മ പറഞ്ഞു. മികച്ച ഉത്പന്നങ്ങള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള വീടുകള്‍ മാത്രമാണ് നിര്‍മിക്കുന്നതെന്ന് സിമന്റ്, മള്‍ട്ടിനാഷണല്‍ കെട്ടിടനിര്‍മാണ കമ്പനികള്‍ എന്നിവിടങ്ങളിലായി മൂന്നു പതിറ്റാണ്ടിന്റെ അനുഭവ പരിചയമുള്ള വര്‍മ്മ ഹോംസ് എക്സിക്യൂട്ടീവ് ഡയറക്റ്റര്‍ പി.വി. രമേഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: