കൊച്ചി: ശബരിമല സംഭവങ്ങളില്‍ ബിജെപി എംപി സംഘം അന്വേഷണത്തിന്. നാലംഗ സംഘം 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ട്ടി ദേശീയാധ്യക്ഷന്‍ അമിത് ഷായാണ് സംഘത്തെ നിയോഗിച്ചത്.
എം പിമാരായ സരോജ് പാണ്ഡെ ( ബിജെപി ദേശീയ സെക്രട്ടറി, പ്രഹ്ലാദ് ജോഷി, വിനോദ് സൗന്ദാര് ശാസ്ത്രി ( ബിജെപി പട്ടിക ജാതി മോര്‍ച്ച ദേശീയാധ്യക്ഷന്‍), നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരാണ് സംഘത്തില്‍.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ നടന്ന മുഴുവന്‍ സംഭവങ്ങളും അന്വേഷിച്ചറിഞ്ഞുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിക്കേണ്ടത്. ബിജെപി ദേശീയ നേതൃത്വം സംഭവത്തെ എത്ര ഗൗരവപൂര്‍ണമായാണ് കാണുന്നതെന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: