ശബരിമല: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Wednesday 28 November 2018 9:51 am IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേളയില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. തുടര്‍ന്ന് പ്ലക്കാര്‍ഡുകളുമായി സ്പീ‍ക്കറുടെ ഡയസിന് മുന്നിലെത്തി പ്രതിപക്ഷം ബഹളം തുടരുകയായിരുന്നു. 

ശബരിമലയില്‍ നിരോധനാജ്ഞ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വച്ചത്. ചോദ്യോത്തര വേളയില്‍ സഹകരിക്കണമെന്നും ശബരിമല വിഷയം സഭ നിറുത്തി വച്ച്‌ ചര്‍ച്ച ചെയ്യാന്‍ അവസരം നല്‍കാമെന്നും സ്പീക്കര്‍ അറിയിച്ചെങ്കിലും അംഗങ്ങള്‍ പിന്മാറാന്‍ തയ്യാറായില്ല. മുദ്രാവാക്യങ്ങളുമായി മുഖ്യമന്ത്രിയുടെ പ്രസംഗം തടയാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം സംസാരം തുടര്‍ന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.