ശ്രീനഗര്‍ : ജമ്മു കശ്മീര്‍ ബുഡ്ഗാം ജില്ലയില്‍ സുരക്ഷാ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ബുധനാഴ്ച രാവിലെ ചറ്റെര്ഗാം ഗ്രാമത്തില്‍ സുരക്ഷാ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ഭീകരര്‍ ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. സൈന്യം പിന്നീട് തിരിച്ചടിച്ചു.
എന്നാല്‍ പോലീസ് വൃത്തങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടെന്നും മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റ് ചികിത്സയ്ക്ക് പ്രവേശിപ്പിച്ചെന്നുമാണ്. സുരക്ഷാ സൈന്യം പ്രദേശത്ത് തെരച്ചില്‍ നടത്തി വരികയാണ്.
ചൊവ്വാഴ്ച കശ്മീരില്‍ നടന്ന മറ്റൊരു ഏറ്റുമുട്ടലില്‍ ഒരു സൈനികനും നാല് ഭീകരരും കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: