തിരുവനന്തപുരം : ഡിവൈഎസ്പി ഹരികുമാര്‍ കാറിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സനലിന്റെ മൃതദേഹത്തില്‍ മദ്യത്തിന്റേതു പോലുള്ള ഗന്ധം ഉണ്ടായിരുനെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ സനലിന്റെ ആമാശയത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
എന്നാല്‍ സനലിന്റെ ശരീരത്തില്‍ മദ്യത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സനലിനെ പോലീസുകാര്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കാന്‍ ശ്രമിച്ചതായി നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
നവംബര്‍ അഞ്ചിനാണ് വാക്കു തര്‍ക്കത്തിനൊടുവില്‍ ഡിവൈഎസ്പി ഹരികുമാര്‍ സനലിനെ ഓടുന്ന കാറിനു മുന്നിലേക്ക് തള്ളിയിട്ട് കൊല്ലുന്നത്. ഇതിനെത്തുടര്‍ന്ന് ഹരികുമാര്‍ ഒളിവില്‍ പോവുകയും പിന്നീട് കല്ലമ്പലത്ത വീട്ടില്‍ നിന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: