ശബരിമല: മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ചെന്നിത്തല

Wednesday 28 November 2018 6:53 pm IST
ശബരിമല വിഷയത്തെ ടൈറ്റാനിക് സിനിമയുമായി മുന്‍നിര്‍ത്തിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത് .

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

ശബരിമല വിഷയത്തെ ടൈറ്റാനിക് സിനിമയുമായി മുന്‍നിര്‍ത്തിയായിരുന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണം. ശബരിമല വിഷയത്തിന്റെ ആഴവും പരപ്പും മനസിലാക്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടല്‍ നടത്തിയിരിക്കുന്നത് .ഒരിക്കലും മുങ്ങില്ലെന്നു പ്രഖ്യാപിച്ചു കടലില്‍ ഇറക്കിയ ടൈറ്റാനിക് ആണ് കന്നിയാത്രയില്‍ പന്തീരായിരത്തി അഞ്ഞൂറ് അടി താഴേയ്ക്ക് മുങ്ങിപ്പോയത് എന്നോര്‍ക്കുക.

കോടതി വിധിയുടെ പകര്‍പ്പ് പോലും ലഭിക്കുന്നതിന് മുന്‍പേ ചാടിയിറങ്ങി പുറപ്പെട്ട മുഖ്യമന്ത്രി ടൈറ്റാനിക്കിന്റെ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സാമൂഹ്യമാധ്യമ കുറിപ്പിലൂടെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

നവോത്ഥാനത്തെക്കുറിച്ചു പറയുന്നതിലാണ് ഇപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന് താല്പര്യം. കേരളത്തിന്റെ നവോത്ഥാനത്തില്‍ ഒരുപങ്കും അവകാശപ്പെടാനില്ലാത്ത പാര്‍ട്ടിയാണ് സിപിഎം. കെപിസിസി വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമ്പോള്‍ ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനിച്ചിട്ട് പോലുമില്ല-രമേശ് ചെന്നിത്തല പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.