ഗോവന്‍ ചലച്ചിത്രമേള : ചെമ്പന്‍ വിനോദ് മികച്ച നടന്‍; ലിജോ ജോസ് സംവിധായകന്‍

Wednesday 28 November 2018 6:57 pm IST

പനാജി: 49-ാമത് ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മലയാളത്തിളക്കം. ചെമ്പന്‍ വിനോദ് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ഇമയൗ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം.

ഇതാദ്യമായാണ് ഐഎഫ്എഫ്ഐയില്‍ മികച്ച നടനുള്ള പുരസ്‌കാരം(രജതചകോരം)​  മലയാളിക്ക് ലഭിക്കുന്നത്. അതേസമയം ഇമയൗവിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം ലിജോ ജോസ് സ്വന്തമാക്കി. ആദ്യമായാണു മലയാളികള്‍ക്ക് ഈ രണ്ടു പുരസ്‌കാരങ്ങളും ഒരുമിച്ചു ലഭിക്കുന്നത്. സെര്‍ജി ലോസ്‌നിറ്റ്‌സ സംവിധാനം ചെയ്ത യുക്രെയ്ന്റഷ്യന്‍ ചിത്രം ഡോണ്‍ബാസിനാണ് മികച്ച ചിത്രത്തിനുള്ള സുവര്‍ണമയൂരം.

കഴിഞ്ഞ തവണ ടേക്ക് ഓഫിലെ അഭിനയത്തിന് പാര്‍വതി മികച്ച നടിക്കുള്ള രജതമയൂരം സ്വന്തമാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.