കറുപ്പുടുത്ത് ഒ. രാജഗോപാല്‍ സഭയില്‍

Thursday 29 November 2018 1:00 am IST

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സഭയില്‍ പ്രതിഷേധവുമായി ഒ. രാജഗോപാല്‍ എംഎല്‍എ. അയ്യപ്പഭക്തര്‍ക്ക് പിന്തുണ അറിയിച്ചും സര്‍ക്കാരിന്റെ കിരാത നടപടികളില്‍ പ്രതിഷേധിച്ചും കറുപ്പുടുത്താണ് രാജഗോപാല്‍ നിയമസഭയിലെത്തിയത്. 

കറുത്ത ഷര്‍ട്ടും തോര്‍ത്തും സഞ്ചിയുമായാണ് രാജഗോപാല്‍ വന്നത്. പി.സി ജോര്‍ജും ഇതേ വേഷത്തിലായിരുന്നു. ഇരുവരും വരുന്നത് മറ്റ് എംഎല്‍എമാരും സ്പീക്കറും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. മുകേഷും റോഷി അഗസ്റ്റിനും എന്‍. ജയരാജും കറുത്ത വേഷമണിഞ്ഞാണ്് എത്തിയതെങ്കിലും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നില്ല. 

ശബരിമല വിഷയത്തില്‍ ഒ. രാജഗോപാലും പി.സി. ജോര്‍ജും നിയമസഭയില്‍ യോജിച്ചു പ്രവര്‍ത്തിക്കുമെന്ന് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.