ന്യൂദല്‍ഹി: കഴിഞ്ഞ ആറാഴ്ച കൊണ്ട് പെട്രോള്‍ വിലയില്‍ വന്ന കുറവ് 9.26 രൂപ. ഡീസല്‍ വില കുറഞ്ഞത് 7.20 രൂപ. പെട്രോള്‍, ഡീസല്‍ വിലയില്‍ ഈ വര്‍ഷം ഉണ്ടായ വലിയ വര്‍ധന ഇതോടെ ഇല്ലാതായി.
ഇന്നലെ പെട്രോള്‍ വില 50 പൈസയും ഡീസല്‍ വില 40 പൈസയും കുറഞ്ഞു. ദല്‍ഹിയില്‍ ഇപ്പോള്‍ പെട്രോളിന് 73.57 രൂപയും ഡീസലിന് 68.49 രൂപയുമാണ് വില. 2018 ഏപ്രിലിനു ശേഷം 74 രൂപയില്‍ താഴെ വില എത്തുന്നത് ഇതാദ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: