കോട്ടയം: ബിജെപി നേതാവ് കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ത്രീപീഡനക്കേസില്‍ ആരോപണ വിധേയനായ പാര്‍ട്ടി എംഎല്‍എ പി.കെ.ശശിയെ സംരക്ഷിക്കുകയാണെന്ന് എന്‍ഡിഎ ദേശീയ സമിതി അംഗവും കേരള കോണ്‍ഗ്രസ് ചെയര്‍മാനുമായ പി.സി.തോമസ്.
സ്ത്രീ പീഡനക്കേസില്‍ പോലീസ് കേസെടുക്കാതെ പാര്‍ട്ടി അന്വേഷിക്കുന്നത് നിയമ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. ശശി കുറ്റക്കാരനായത് കൊണ്ടാണല്ലോ ആറുമാസത്തേക്ക് പാര്‍ട്ടി ശിക്ഷിച്ചത്. ശശിക്കെതിരെ സ്ത്രീപീഡനക്കേസില്‍ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: