നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളി

Thursday 29 November 2018 3:56 am IST

തിരുവനന്തപുരം: നിയമസഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ തമ്മില്‍ കൈയാങ്കളിയും തെറിവിളിയും. ഇന്നലെ ചോദ്യോത്തരവേള അവസാനിക്കുന്ന സമയത്താണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ തമ്മില്‍ ഉന്തും തള്ളും തെറിവിളിയുമുണ്ടായത്. 

സ്പീക്കറുടെ ഡയസിന് മുന്‍പിലായിരുന്നു സംഭവം. ചോദ്യോത്തരവേള അലങ്കോലമാക്കാന്‍ സ്പീക്കറുടെ ഡയസിനു സമീപമെത്തിയ കോണ്‍ഗ്രസിലെ ഐ.സി. ബാലകൃഷ്ണനും അന്‍വര്‍ സാദത്തും ഹൈബി ഈഡന് നേരെ കയര്‍ക്കുകയായിരുന്നു. തങ്ങളുടെ മുന്നില്‍ നിന്ന് മാറിനില്‍ക്കാന്‍ ഹൈബി ഈഡനോട് ഇരുവരും ആവശ്യപ്പെട്ടു. ഇതോടെ, വാക്കേറ്റം തുടങ്ങി. തുടര്‍ന്ന് കൈയാങ്കളിയായി. ഇതിനിടെ ഐ.സി. ബാലകൃഷ്ണനെ ഹൈബി പിടിച്ചു തള്ളി. 

തമ്മിലടി ശ്രദ്ധയില്‍പെട്ട സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഇരുകൂട്ടരോടും സീറ്റില്‍ പോകാന്‍ ആവശ്യപ്പെട്ടു. തമ്മിലടിച്ചവരെ എം. വിന്‍സന്റും മറ്റുള്ളവരും ചേര്‍ന്നാണ് പിടിച്ചുമാറ്റിയത്. മുദ്രാവാക്യം വിളിക്കുന്നതില്‍ ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.