ന്യൂദല്‍ഹി: ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അര്‍ജന്റീനയിലെത്തി. ബ്രിക്സ് രാജ്യങ്ങളുടെ അനൗദ്യോഗിക യോഗത്തിലും മോദി പങ്കെടുക്കും.
നിരവധി ലോക നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമുണ്ട്. രാജസ്ഥാനിലെ രണ്ട് തെരഞ്ഞെടുപ്പ് പൊതുയോഗങ്ങളില്‍ പങ്കെടുത്തതിന് ശേഷമാണ് ഇന്നലെ മോദി അര്‍ജന്റീനയ്ക്ക് തിരിച്ചത്.
നേരത്തെ ഛത്തീസ്ഗഡ്, മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി സിംഗപ്പൂരും മാലദ്വീപും സന്ദര്‍ശിച്ചിരുന്നു. ഇന്ന് രാവിലെ യോഗയുമായി ബന്ധപ്പെട്ട പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. നാളെ ചൈനീസ് പ്രസിഡണ്ട് സീ ജിന്‍പിങ്ങ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആന്‍ജെല മെര്‍ക്കല്‍, നെതര്‍ലാന്റ് പ്രധാനമന്ത്രി മാര്‍ക് റൂട്ട് എന്നിവരുമായി മോദി ചര്‍ച്ചകള്‍ നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: