തിരുവനന്തപുരം : ശബരിമല വിഷയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് നിയമസഭ ഇന്നത്തേയ്ക്ക് പിരിഞ്ഞു. ബഹളം മൂലം സഭാനടപടികള്‍ വേഗത്തിലാക്കി ഇന്നത്തേയ്ക്ക് പിരിയുന്നതായി സ്പീക്കര്‍ അറിയിക്കുകയായിരുന്നു.
ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ശബരിമല വിഷയത്തില്‍ അടിയന്തര പ്രമേയം കൊണ്ടുവന്നമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ന്ന് ചോദ്യോത്തരവേളയും, ശൂന്യവേളയും, സബ്മിഷനും റദ്ദാക്കുന്നതായി അറിയിക്കുകയായിരുന്നു.
തുടര്‍ച്ചയായി ചോദ്യോത്തരവേള തടസ്സപ്പെടുത്തിയാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരുമെന്ന് സ്പീക്കര്‍ മുന്നറിയിപ്പ് നല്കി. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: