ശ്രീഹരിക്കോട്ട : ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം ഹെസിസ് വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് രാവിലെ 9.58 നാണ് പിഎസ്എല്‍വി സി43 ആണ് ഹൈസിസുമായി കുതിച്ചുയര്‍ന്നത്.
ഏറ്റവും അടുത്തുനിന്ന് ഭൂമിയുടെ ഉപരിതലത്തെ പഠന വിധേയമാക്കുകയാണ് ഹൈസിസിന്റെ ലക്ഷ്യം. സൈനികാവശ്യങ്ങള്‍ക്കും തീരദേശമേഖലയുടെ നിര്‍ണ്ണയം, ഉള്‍നാടന്‍ ജലഗതാഗതം, എന്നിവയ്ക്കായാണ് ഇത് ഉപയോഗപ്പെടുത്തുക. 641.5 കിലോഗ്രാമാണ് ഇതിന്റെ ഭാരം.
ഹൈസിസിനൊപ്പം അമേരിക്ക, ആസ്ട്രേലിയ, കാനഡ, കൊളംബിയ, ഫിന്‍ലാന്‍ഡ്, മലേഷ്യ, സ്പെയിന്, നെതര്‍ലാന്‍ഡ് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള 30 ഉപഗ്രഹങ്ങളും പിഎസ്എല്‍വി വഹിക്കുന്നുണ്ട്. ഇതില്‍ 23 എണ്ണം അമേരിക്കയുടേതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: