കൊച്ചി : ബോഡോ ഭീകരരെന്ന് സംശയിക്കുന്ന മൂന്ന് അസം സ്വദേശികള്‍ പിടിയില്‍. എറണാകുളം മംണ്ണൂരിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇന്റലിജെന്‍സ് ബ്യൂറോയുടെ നിര്‍ദ്ദേശപ്രകാരം ഇരുനൂറോളം പോലീസുകാര്‍ കമ്പനി വളഞ്ഞാണ് മൂവരേയും കസ്റ്റഡിയില്‍ എടുത്തത്. പ്രതികള്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു.
യുഎപിഎ, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. വിശദമായ അന്വേഷണത്തിന് അസം പോലീസെത്തി പ്രതികളെ അവിടേയ്ക്ക് കൊണ്ടുപോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: