നന്ദങ്ങാടിയില്‍ നിധികുംഭമില്ല; തുറന്നപ്പോള്‍ കിട്ടിയത് മണ്‍പാത്രങ്ങളും ആയുധങ്ങളും

Thursday 29 November 2018 1:13 pm IST

ഫറൂഖ് :  കോഴിക്കോട് ഫറൂഖ് സ്‌കൂള്‍ വളപ്പില്‍ നിന്ന് കണ്ടെടുത്ത നന്നങ്ങാടിയില്‍ നിന് ലഭിച്ചത് പുരാതന കാലത്തെ മണ്‍പാത്രങ്ങളും, ഇരുമ്പ് ആയുധങ്ങളും, എല്ലിന്റെ അവശിഷ്ടങ്ങളും. കഴിഞ്ഞ ഒരാഴ്ചയായി നെല്ലൂര്‍ ഗവ. എല്‍പി സ്‌കൂളില്‍ പുരാവസ്തു ഗവേഷണ സംഘം നടത്തിയ ഉത്ഘനനത്തിലാണ് ഈ നന്ദങ്ങാടി കണ്ടെത്തിയത്. 

വ്യാഴാഴ്ച പുറത്തെടുത്തി നന്ദങ്ങാടി നിധികുംഭമാണെന്ന രീതിയില്‍ പ്രചാരണങ്ങള്‍ പുറത്തുവന്നിരിന്നു. ഇതുകൂടാതെ 13 സെ.മി. നീളമുള്ള രണ്ട് ഉളികളും, 14 സെ.മി. വീതിയും 16 സെ.മി. നീളവുമുള്ള രണ്ട് മണ്‍പാത്രങ്ങളും 13 സെ.മീ നീളമുള്ള ചൂണ്ടയ്ക്ക് സമാനമായ കൊളുത്തുമാണ് നന്ദങ്ങാടിക്കുള്ളില്‍ നിന്ന് കണ്ടെത്തിയത്. പഴശ്ശിരാജ മ്യൂസിയം ഇന്‍ചാര്‍ജ് കൃഷ്ണരാജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. 

ഇവിടെ നിന്ന് ലഭിച്ച വസ്തുക്കള്‍ ബുധനാഴ്ച വൈകീട്ടോടെ പഴശ്ശിരാജ മ്യൂസിയത്തിലേക്ക് കൊണ്ടുപോയി. അതേസമയം നന്ദങ്ങാടി കണ്ടെത്തിയ സ്‌കൂള്‍ പരിസരം പഴയകാലത്തെ ശ്മശാനം ആയിരുനെന്ന് പുരാവസ്തു വകുപ്പ് അഭിപ്രായപ്പെട്ടു. മരണാനന്തര ജീവിതത്തില്‍ വിശ്വസിച്ച ഒരു സമൂഹം ഉണ്ടായിരുന്നെന്നാണ് കരുതുന്നതെന്നും പുരാവസ്തുപ വകുപ്പ് അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.