നിപ വൈറസ്: സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി

Thursday 29 November 2018 1:44 pm IST
ഡിസംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ പൊതുജനങ്ങള്‍ പഴങ്ങളും പച്ചക്കറികളു കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: നിപ വൈറസ് പടരാന്‍ സാധ്യയുണ്ടെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം പുറത്തിറക്കി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പാണ് ജാഗ്രതാ നിര്‍ദ്ദേശം പുറത്തുവിട്ടിരിക്കുന്നത്. 

ഇതുപ്രകാരം ഡിസംബര്‍ മുതല്‍ ജൂണ്‍വരെയുള്ള കാലയളവില്‍ പൊതുജനങ്ങള്‍ പഴങ്ങളും പച്ചക്കറികളു കഴിക്കുന്നതില്‍ ജാഗ്രത പാലിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളില്‍ നിന്ന് ഇവ കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും, കഴുകി വൃത്തിയാക്കിയശേഷം മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂവെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നുണ്ട്. 

അതേസമയം ചുമ ഉള്‍പ്പടെയുള്ള ലക്ഷണങ്ങളുമായി ചികിത്സയ്ക്ക് എത്തുന്നവരെ നിരീക്ഷിക്കുന്നതിനായി ആശുപത്രിയില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആരോഗ്യ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കല്‍ കോളേജുകള്‍, ജില്ലാ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെല്ലാം ഇതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ തയ്യാറാക്കാനും നിര്‍ദ്ദേശമുണ്ട്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.