ന്യൂദല്‍ഹി : നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന അഖിലന്ത്യാ മെഡിക്കല്‍ പ്രവേശനപ്പരീക്ഷയ്ക്ക്(നീറ്റ് യുജി) 25 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും എഴുതാമെന്ന് സുപ്രീംകോടതി. മെയ് അഞ്ചിന് നടക്കുന്ന പ്രവേശന പരീക്ഷയില്‍ അപേക്ഷിക്കാനും ഇവര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.
ഇതുസംബന്ധിച്ചുള്ള അന്തിമ തീരുമാനം സിബിഎസ്ഇക്ക് വിടുന്നതായും സുപ്രീംകോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 30ന് അവസാനിക്കാനിരിക്കേ സമയപരിധി ഒരാഴ്ചത്തേയ്ക്ക് കൂടി നീട്ടി.
നേരത്തെ നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 25 വയസ്സായിരുന്നു. സംവരണക്കാര്‍ക്ക് അഞ്ചുവര്‍ഷത്തെ ഇളവും ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: