ദല്‍ഹി : സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജി പരിഗണിക്കുന്നത് അടുത്തമാസം അഞ്ചിലേക്ക് മാറ്റി. സിബിഐ ഇടക്കാല ഡയറക്ടര്‍ എടുത്ത തിരുമാനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതും ഇതോടൊപ്പം മാറ്റിവെച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യിയുടെ നേതൃത്വത്തിലുള്ള ഡിവിഷന് ബെഞ്ചിന്റേതാണ് ഈ തീരുമാനം.
കേസുമായി ബന്ധപ്പെട്ട് കോടതി മുദ്ര വെച്ച കവറില്‍ അലോക് വര്‍മ്മയ്ക്ക് നല്കിയ വിവിരങ്ങള്‍ ഒരു ന്യൂസ്പോര്‍ട്ടലില്‍ വന്നതില്‍ കോടതി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: