2.0 ഇന്റര്‍ നെറ്റില്‍; അപ്‌ലോഡ് ചെയ്തത് തമിള്‍ റോക്കേഴ്‌സ്

Thursday 29 November 2018 6:49 pm IST

തിരുവനന്തപുരം: സൂപ്പര്‍ താരം രജനികാന്ത് നായകനായ ബ്രഹ്മാണ്ഡ ചിത്രം യന്തിരന്‍ 2.0 ഇന്റര്‍നെറ്റില്‍. പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പുകള്‍ പുറത്തുവിടുന്നതിലൂടെ കുപ്രസിദ്ധി നേടിയ തമിള്‍ റോക്കേഴ്‌സ് തന്നെയാണ് 2.0യും ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. അവരുടെ സ്വന്തം വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട വ്യാജ പതിപ്പ് ഇതിനോടകം മലയാളികളടക്കം 2000ല്‍ അധികമാളുകളാണ് ഡൗണ്‍ലോഡ്  ചെയ്തിരിക്കുന്നത്.

ഇന്ന് രാവിലെ 11 മണിയോടെയാണ് വെബ്‌സൈറ്റില്‍ ചിത്രം അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഇതുവരെ പരാതി ലഭിക്കാത്തതിനാല്‍ സൈബര്‍സെല്‍ കേസെടുത്തിട്ടില്ല. എന്നാല്‍ ചിത്രം അനധികൃതമായി അപ്‌ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് 2.0യുടെ അണിയറക്കാര്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതായാണ് സൂചന.

ഏറ്റവുമധികം മുതല്‍ മുടക്കുള്ള ഇന്ത്യന്‍ സിനിമ എന്ന വിശേഷണത്തോടെ ഇന്നാണ് യന്തിരന്‍ 2.0 തിയേറ്ററുകളിലെത്തിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.