എ.വി. ഭാര്‍ഗവിക്ക് യാത്രയയപ്പ് നല്‍കി

Friday 30 November 2018 2:46 am IST
"എ.വി. ഭാര്‍ഗവിക്ക് ജന്മഭൂമിയുടെ ഉപഹാരം ഡയറക്ടര്‍ അഡ്വ.കെ.കെ.ബാലറാം സമ്മാനിക്കുന്നു"

കണ്ണൂര്‍: മുപ്പത് വര്‍ഷത്തെ സേവനത്തിനു ശേഷം സര്‍വീസില്‍ നിന്നു വിരമിക്കുന്ന ജന്മഭൂമി കണ്ണൂര്‍ എഡിഷന്‍ സര്‍ക്കുലേഷന്‍ ഇന്‍-ചാര്‍ജ് എ.വി. ഭാര്‍ഗവിക്ക് യാത്രയയപ്പ് നല്‍കി. ജന്മഭൂമിയുടെ ഉപഹാരം ഡയറക്ടറും ആര്‍എസ്എസ് സഹപ്രാന്ത സംഘചാലകുമായ അഡ്വ.കെ.കെ.ബാലറാം സമ്മാനിച്ചു.

ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, കണ്ണൂര്‍ യൂണിറ്റ് മാനേജര്‍ സി.പി. രാമചന്ദ്രന്‍, പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. ശശിധരന്‍, മുന്‍ റസിഡന്റ് എഡിറ്റര്‍ എ. ദാമോദരന്‍,ജന്മഭൂമി നോണ്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി ആര്‍. രാധാകൃഷ്ണന്‍, അസി. സര്‍ക്കുലേഷന്‍ മാനേജര്‍ ബിജു തുത്തി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഒ. രാഗേഷ്, ബ്യൂറോ ചീഫ് ഗണേഷ് മോഹന്‍, കാസര്‍കോട് ബ്യൂറോ ചീഫ് കെ.കെ. പത്മനാഭന്‍, ഫീല്‍ഡ് ഓര്‍ഗനൈസര്‍ പി. ബാബു, യു. നൈന എന്നിവര്‍ സംസാരിച്ചു. എ.വി. ഭാര്‍ഗവി മറുപടി പ്രസംഗം നടത്തി. ഡെവലപ്‌മെന്റ് മാനേജര്‍ കെ.ബി. പ്രജില്‍ സ്വാഗതവും കെ. സതീശന്‍ നന്ദിയും പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.