പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയ കേസില്‍ രഹ്ന ഫാത്തിമയെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ കോടതി വിധി പറയാന്‍ മാറ്റി. കേസില്‍ പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും.
രഹ്ന കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡിലാണ്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിന് ഫേസ്ബുക്കിലിട്ട കമന്റും പത്താം തീയതി രഹ്നയുടെ തന്നെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളും എഴുത്തുകളുമാണ് കേസിന് ആസ്പദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: