കൊച്ചി: സെക്രട്ടേറിയറ്റ് നടയില്‍ ഇന്ന് ഹൈന്ദവ നേതാക്കളുടെ കൂട്ടധര്‍ണ. അയ്യപ്പഭക്തരോടുള്ള പോലീസ് വേട്ടയ്ക്കും സര്‍ക്കാരിന്റെ നിഷേധാത്മക നിലപാടിനുമെതിരെ ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് ധര്‍ണ.
സന്നിധാനത്തെയും മറ്റ് ശബരിമല പ്രദേശങ്ങളിലേയും നിരോധനാജ്ഞ പിന്‍വലിക്കുക, പോലീസ്രാജ് അവസാനിപ്പിക്കുക, അയ്യപ്പഭക്തര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ഭക്തരെ ദ്രോഹിക്കുന്ന ദേവസ്വത്തിന്റെയും, സര്‍ക്കാരിന്റെയും കള്ളക്കളി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ധര്‍ണ.
സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യും. പന്തളം കൊട്ടാര നിര്‍വാഹക സമിതി ഉപാധ്യക്ഷന്‍ പി. രവിവര്‍മ അധ്യക്ഷനാകും.
ശബരിമല കര്‍മസമിതി വര്‍ക്കിങ് ചെയര്പെഴ്സന് കെ.പി. ശശികല ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തു. എസ്.ജെ.ആര്. കുമാര്‍, ഇ.എസ്. ബിജു, കെ.എസ്. നാരായണന്, സ്വാമി അയ്യപ്പദാസ്, മറ്റ് സന്യാസിവര്യര്‍, തന്ത്രി മുഖ്യന്മാര്, ഹിന്ദു സംഘടനാ നേതാക്കള്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: