പത്തനംതിട്ട: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യമില്ല. ചിത്തിര ആട്ടവിശേഷവുമായി ബന്ധപ്പെട്ട കേസില്‍ പത്തനംതിട്ട കോടതിയാണ് സുരേന്ദ്രന് ജാമ്യം നിഷേധിച്ചത്.
ശബരിമലയില്‍ എത്തിയ 52 കാരിയെ തടയാന്‍ ഗൂഢാലോചന നടത്തിയെന്നതാണ് കേസ്. കേസിലെ ഒന്നാം പ്രതി ഇലന്തൂര്‍ സ്വദേശി സൂരജിന്റെ ജാമ്യാപേക്ഷയും പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളി. സുരജിന്റെ എഫ്ബി പോസ്റ്റാണ് ഗൂഢാലോചന നടത്തിയതിന് തെളിവായി പോലീസ് ഹാജരാക്കിയത്.
അതിനിടെ കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചു.തിരുവനന്തപുരം ജയിലിലായിരുന്ന സുരേന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് കോഴിക്കോട്ടെത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: