ചെന്നൈ : തമിഴ് സിനിമ- സീരിയല്‍ താരം റിയാമിഖ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ വത്സര വക്കത്തുള്ള സഹോദന്റെ ഫ്ളാറ്റിലാണ് നടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാത്തതിനെ തുടര്‍ന്ന് ഫ്ളാറ്റിലെത്തിയ സഹോദരനാണ് റിയയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് കാമുകന് ദിനേശിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദിനേശ് റിയാമിഖയെ കാണുന്നതിന് ഇടയ്ക്കിടയ്ക്ക് ഫ്ളാറ്റില്‍ എത്തിയിരുന്നെന്നും ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനെ തുടര്‍ന്നാണ് ദിനേശിനെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ ചൊവ്വാഴ്ചയ്ക്കുശേഷം റിയയെ കണ്ടിട്ടില്ലെന്നാണ് ദിനേശ് പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: