തിരുവനന്തപുരം: സഭയില്‍ സ്പീക്കറുടെ ഏകാധിപത്യ പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മര്യാദലംഘിക്കുന്നു എന്ന സ്പീക്കര്‍ ശ്രീരാമക്യഷ്ണന്റെ പരാമര്‍ശം ആത്മ പരിശോധനയില്ലാത്തതിനാലാണ്. പ്രതിപക്ഷം സ്പീക്കറുടെ കസേര മറിച്ചിടുകയോ ഡാന്‍സ് കളിക്കുകയോ ചെയ്യുന്നില്ല. ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ അസൗകര്യങ്ങളില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ഭയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഇതുകൊണ്ടാണ് സ്പീക്കര്‍ അവസരം നല്‍കാത്തത്. അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. സഭ ചേര്‍ന്നയുടന്‍ ചോദ്യോത്തരവേള റദ്ദാക്കി വിഷയം ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: