പോലീസ് അക്കാദമിയില്‍ നിന്ന് കാണാതായ കുട്ടികളെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Friday 30 November 2018 1:15 pm IST

തൃശൂര്‍ : പോലീസ് അക്കാദമി പരിസരത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായ കുട്ടികളെ സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എആര്‍ ബറ്റാലിയന്‍ എഎസ്‌ഐ എറണാകുളം മഴുവന്നൂര്‍ കുന്നത്തുനാട് കളരിക്കല്‍ വീട്ടില്‍ അംഗുലിന്റേയും പ്രീതയുടേയും മകന്‍ അജു കൃഷ്ണ(7), സിവില്‍ പോലീസ് ഓഫീസര്‍ മലപ്പുറം അരീക്കോട് പുവത്തുങ്കല്‍ ഉജ്ജയിനിയില്‍ നീനയുടേയും അരുണിന്റേയും മകന്‍ അഭിമന്യു(9) എന്നിവരാണ് മരിച്ചത്. 

സ്‌കൂള്‍ കഴിഞ്ഞെത്തിയ കുട്ടികള്‍ വ്യാഴാഴ്ച വൈകീട്ട് അക്കാദമി ക്യാമ്പസില്‍ കളിക്കാന്‍ ഇറങ്ങിയതായിരുന്നു. ഏറെ വൈകിയിട്ടും ഇരുവരും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പോലീസുകാര്‍ നടത്തിയ തെരച്ചിലിലാണ് കാടുപിടിച്ചു കിടക്കുന്ന കുളത്തില്‍ നിന്ന് ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

അഭിമന്യു തൃശൂര്‍ വില്ലടം ഗവ. സ്‌കൂള്‍ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയും, അജു പാടുകാട് കോ. ഓപ്പറേറ്റീവ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയുമാണ്.