തിരുവനന്തപുരം: മുഖ്യമന്ത്രിയേയും മറ്റ് മന്ത്രിമാരേയും നേരിട്ട് കണ്ട് പ്രതികരണം എടുക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി സംസ്ഥാന സര്‍ക്കാര്‍.
വിമാനത്താവളം, റെയില്‍വേ സ്റ്റേഷന്, ഗസ്റ്റ് ഹൗസ്, സെക്രട്ടേറിയേറ്റ് തുടങ്ങിയ പൊതുസ്ഥലങ്ങളിലും പൊതുപരിപാടികള്‍ക്കിടയിലും മുഖ്യമന്ത്രിയടക്കമുള്ള പ്രശസ്തരുടെ പ്രതികരണമെടുക്കുന്നതിന് മുന്‍പ് പിആര്‍ഡിയെ അറിയിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഇവരില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം പ്രത്യേകമായി തയാറാക്കുന്ന സ്ഥലത്ത് വച്ച് പ്രതികരണമെടുക്കാം.
ഇതിന് പുറമെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും മറ്റ് മന്ത്രിമാരുടെ ഓഫീസില്‍ നിന്നുമുള്ള വാര്‍ത്തക്കുറിപ്പുകള്‍ പിആര്‍ഡി മുഖേന വാങ്ങണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. അക്രഡിറ്റേഷനും പാസും ഉള്ളവരെ മാത്രമേ ഇവിടെ പ്രവേശിപ്പിക്കുകയുള്ളു എന്നും അഡീഷണല്‍ ചീഫ് സെക്രട്ടറി പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: