ചെങ്ങന്നൂര്‍: ബിജെപി നേതാവ് കെ. സുരേന്ദ്രന് എന്തു തെറ്റു ചെയ്തിട്ടാണ് കേസില്‍ പ്രതിയായതെന്ന് എന്‍എസ്എസ് പ്രസിഡന്റ് പിഎന്‍ നരേന്ദ്രന് നായര്‍. ആര്‍എസ്എസ്, ബിജെപി എന്നൊക്കെ കേള്‍ക്കുമ്പോള്‍ മുന്‍പു ഭയമുണ്ടായിരുന്നുവെങ്കിലുംഇപ്പോള് ഭയമൊന്നുമില്ല. പുലിയൂര് ശ്രീകൃഷ്ണ വിലാസം എന്‍എസ്എസ് കരയോഗമന്ദിരത്തിന്റെ സമര്‍പ്പണം നിര്‍വ്വഹിച്ച് അദ്ദേഹം പറഞ്ഞു.
ഒരു രാഷ്ട്രീയ പ്രത്യേയ ശാസ്ത്രങ്ങളിലും വിശ്വാസമില്ലാതിരുന്ന നായര്‍ സമുദായാംഗങ്ങള്‍ മാറി ചിന്തിക്കുകയാണ്. എന്‍എസ്എസിന്റെ മുദ്രാവാക്യം സമദൂരമാണെങ്കിലും ആചാരനുഷ്ഠാനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ചെറുക്കും.നിരീശ്വരവാദം അടിച്ചേല്‍പ്പിക്കാനുള്ള നീക്കം വിലപ്പോവില്ല. അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തില്‍ ചില പാര്‍ട്ടികളുടെ സമരം പ്രസ്താവനകളിലും ജാഥകളിലും ഒതുങ്ങിയപ്പോള്‍ സന്നിധാനത്ത് ആചാരലംഘനം നടത്താന്‍ എത്തിയ സ്ത്രീകളെ തടയാന്‍ കഴിഞ്ഞത് കുറച്ചു പിള്ളേര് മുന്നില്‍പോയി കിടന്ന് തല്ലുകൊണ്ടതുകൊണ്ടാണ്. വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് എന്താണിത്ര ധൃതിയെന്നും അദ്ദേഹം ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: