കോഴിക്കോട്: മണ്ഡലകാലം മുഴുവന്‍ തന്നെ ജയിലിലിടാനുള്ള ഗൂഢാലോചനയാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്.
എല്ലാ പൗരാവകാശങ്ങളും ലംഘിക്കപ്പെടുകയാണ്. പിണറായി വിജയന് തന്നോട് പക പോക്കുകയാണ്. ഡിവൈഎഫ്ഐ പോലീസുകാരെയാണ് തനിക്കെതിരെ ഉപയോഗിച്ചതെന്നും സുരേന്ദ്രന് പറഞ്ഞു. കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് കോടതിയിലെത്തിച്ചപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
ഇവിടെ രണ്ട് കേസുകളിലും സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ശബരിമലയില്‍ സ്ത്രീയെ തടഞ്ഞുവെന്ന പരാതിയില്‍ കേസില്‍ സുരേന്ദ്രന് ജാമ്യം ലഭിച്ചില്ല. അതിനാല്‍ അദ്ദേഹത്തിന് ജയില്‍ മോചിതനാകാന്‍ സാധിച്ചിട്ടില്ല. ശബരിമലയില്‍ ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിന് പോകവെയാണ് സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: