പാലക്കാട് : കഞ്ചിക്കോട് വല്ലടിയില്‍ ട്രെയിനിടിച്ച് കാട്ടാന ചെരിഞ്ഞു. കഞ്ചിക്കോട് ബി ട്രാക്കിനടുത്തുനിന്ന് വെള്ളിയാഴ്ച പുലര്‍ച്ചെയാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതിലൂടെ പുലര്‍ച്ചെ കടന്നു പോയ ട്രെയിനാണ് ആനയെ ഇടിച്ചതെന്നാണ് കരുതുന്നത്.
ആനയുടെ പിന്‍ഭാഗത്ത് ട്രെയിനിടിച്ച് പരിക്കേറ്റതിന്റെ പാടുകളുണ്ട്. സംഭവത്തില്‍ വനംവകുപ്പ് കേസെടുത്തു.
പതിവയ ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന ആനയാണ് ചെരിഞ്ഞതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കാട്ടാനക്കൂട്ടം ഇവിടേയ്ക്കിറങ്ങുന്നത് പതിവായതിനാല്‍ പ്രദേശത്തെ ഗതാഗതത്തിന് നിയന്ത്രണങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: