പത്തനംതിട്ട : മതവികാരം വ്രണപ്പെടുത്തിയെന്ന കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത രഹന ഫാത്തിമയെ വിട്ടുകിട്ടണമെന്ന പോലീസിന്റെ ഹര്‍ജി തള്ളി. വിശദമായ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും മൂന്നു ദിവസം കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് നല്കിയ ഹര്‍ജിയാണ് തള്ളിയത്. പത്തനംതിട്ട ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റാണ് കേസ് പരിഗണിച്ചത്.
മത വികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ എഫ്ബിയില്‍ ഫോട്ടോ പോസ്റ്റ് ചെയ്തെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന സമിതിയംഗം ബി. രാധാകൃഷ്ണമേനോനാണ് പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. അതേസമയം രഹനയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: