ലോകകപ്പ് ഹോക്കി: ഓസ്‌ട്രേലിയ രക്ഷപ്പെട്ടു

Saturday 1 December 2018 1:00 am IST

ഭുവനേശ്വര്‍: ലോകകപ്പ് ഹോക്കിയിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ കഷ്ടിച്ച് ജയിച്ചു. അയര്‍ലന്‍ഡ് കനത്ത വെല്ലുവിളി ഉയര്‍ത്തിയ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഹാട്രിക്ക് കിരീടം ലക്ഷ്യമിട്ടെത്തിയ ഓസ്‌ട്രേലിയ വിജയം നേടിയത്.

കളിയുടെ 11-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണറിലൂടെ ബ്ലെയ്ക്ക് ഗോവേഴ്‌സ് ഓസ്‌ട്രേലിയക്ക് ലീഡ് സമ്മാനിച്ചു. എന്നാല്‍ രണ്ട് മിനിറ്റിനുശേഷം ഷെയ്ന്‍ അയര്‍ലന്‍ഡിന്റെ സമനില ഗോള്‍ നേടി. ഇടവേളയ്ക്കു പിരിയുമ്പോള്‍ ഇരുടീമുകളും 1-1ന് സമനില പാലിച്ചു. പിന്നീട് മൂന്നാം ക്വാര്‍ട്ടറില്‍ ഓസ്‌ട്രേലിയ ലീഡ് നേടി. 34-ാം മിനിറ്റില്‍ ടിം ബ്രാന്‍ഡാണ് ലക്ഷ്യം കണ്ടത്. അതിനുശേഷം സമനിലക്കായി അയര്‍ലന്‍ഡ് കിണഞ്ഞു ശ്രമിച്ചെങ്കിലും ഓസ്‌ട്രേലിയന്‍ പ്രതിരോധം ഗോള്‍ വഴങ്ങാതെ പിടിച്ചുനിന്നു.

ഇന്ന് നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് മലേഷ്യയെയും ജര്‍മനി പാക്കിസ്ഥാനെയും നേരിടും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.