വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡ് എ ടീമിനെതിരായ മൂന്നാം അനൗദ്യോഗിക ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ മികച്ച നിലയില്‍. ആദ്യ ദിവസെത്ത കളിനിര്‍ത്തുമ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സ് എടുത്തിട്ടുണ്ട്. 60 റണ്‍സുമായി വിജയ് ശങ്കറും 47 റണ്ണുമായി ശുഭം ഗില്ലുമാണ് ക്രീസില്‍.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഓപ്പണര്‍മാരായ രവികുമാര്‍ സമര്‍ഥും (47) അഭിമന്യു ഈശ്വരനും (56) ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 98 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് ഇവര്‍ പിരിഞ്ഞത്. ഇതിനുശേഷം മൂന്ന് വിക്കറ്റുകള്‍ പെട്ടെന്ന് നഷ്ടമായി. ഇതോടെ ഒന്നിന് 112 എന്ന നിലയില്‍ നിന്ന് നാലിന് 150 എന്ന നിലയിലായി ഇന്ത്യ. അങ്കിത് ഭവാനെ (10), ക്യാപ്റ്റന്‍ കരുണ്‍ നായര്‍ (19) എന്നിവര്‍ക്ക് പുറമെ അഭിമന്യുവും പുറത്തായതോടെയാണ് ഇന്ത്യ തകര്‍ച്ച നേരിട്ടത്. എന്നാല്‍ അപരാജിതമായ നാലാം വിക്കറ്റില്‍ ഗില്ലും ശങ്കറും ചേര്‍ന്ന് നേടിയ 98 റണ്‍സ് ഇന്ത്യയെ മത്സരത്തില്‍ തിരിച്ചെത്തിച്ചു. ന്യൂസിലാന്‍ഡിനായി ബ്രെയ്സ്വെല്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: