കണ്ണൂര്‍: ശബരിമലയില്‍ പോലീസിനെ ഉപയോഗിച്ച് ഇടതു സര്‍ക്കാര്‍ അരാജകത്വം സൃഷ്ടിക്കുകയായിരുന്നുവെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയില്‍ ബിജെപി നേതാക്കള്‍ നേരിട്ട് സമരത്തിന് പോയിട്ടില്ല. പോലീസ് അറസ്റ്റ് ചെയ്തത് അയ്യപ്പഭക്തരെയാണ്. ശബരിമലയെ കലാപഭൂമിയാക്കാന്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. അതുകൊണ്ടാണ് എന്‍ഡിഎ രഥയാത്ര പത്തനംതിട്ടയില്‍ അവസാനിപ്പിച്ചത്.
ശബരിമല യുവതീപ്രവേശന വിഷയം എളുപ്പത്തില്‍ തീര്‍ക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാടാണ് സങ്കീര്‍ണ്ണമാക്കിയത്. ബിഡിജെഎസ് എപ്പോഴും ആചാര അനുഷ്ഠാനങ്ങളുടെയും വിശ്വാസികളുടെയും പക്ഷത്താണ്. യുവതീപ്രവേശനം ഒരുഘട്ടത്തിലും അനുവദിക്കില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: