പാലക്കാട്: സേവാഭാരതി സംസ്ഥാന സമ്മേളനം ഇന്നും നാളെയും പാലക്കാട് മലമ്പുഴ കവിതാ ഓഡിറ്റോറിയത്തില്‍. ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന സമിതിയോഗം ചേരും. നാളെ രാവിലെ 10ന് റിട്ട. ഡിജിപി ടി.പി. സെന്‍കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.ഗോപാലന്‍കുട്ടി മാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തും.
സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ.കെ. പ്രസന്നമൂര്‍ത്തി അധ്യക്ഷത വഹിക്കും. പാലക്കാട് നഗരസഭാവൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍, നരോത്തംഷേക്സാരിയ ഫൗണ്ടേഷന് സീനിയര്‍ മാനേജര്‍ ഓജസ് പരേഖ്, സേവാഭാരതി സെക്രട്ടറി പി.ആര്. സജീവന് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് നാലിന് സമാപന സമ്മേളനത്തില്‍ സേവാഭാരതി സംഘടനാ സെക്രട്ടറി രാഗേഷ് ജെയ്ന്‍ മുഖ്യപ്രഭാഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: