തിരുവനന്തപുരം: സംസ്ഥാനത്തെ 39 തദ്ദേശസ്വയംഭരണ വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് ബിജെപി വിജയിച്ചു. ആലപ്പുഴ ജില്ലയിലെ തകഴി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡും കാവാലം പഞ്ചായത്തിലെ 17-ാം വാര്‍ഡും ബിജെപി പിടിച്ചെടുത്തു. യുഡിഎഫിന്റെ സീറ്റുകളാണ് ബിജെപി പിടിച്ചെടുത്തത്.
എല്‍ഡിഎഫ് 20, യുഡിഎഫ് 11, ബിജെപി രണ്ട്, എസ്ഡിപിഐ രണ്ട്, കേരളാ കോണ്‍ഗ്രസ് (എം) ഒന്ന്, സ്വതന്ത്രര്‍ മൂന്ന് എന്നിങ്ങനെ വിജയിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: