കണ്ണൂര്‍: കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍ ബലിദാന ദിനാചരണത്തോടനുബന്ധിച്ച് ഇന്ന് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശ്രീകണ്ഠാപുരത്ത് റാലി നടക്കും.
രാവിലെ എട്ടു മണിക്ക് മാക്കൂല്‍പ്പീടികയിലെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന് സാംഘിക്കും. എല്ലാ ജില്ലകളിലും അനുസ്മരണ സമ്മേളനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. 1999 ഡിസംബര്‍ ഒന്നിന് പാനൂര്‍ മൊകേരിയിലെ സ്കൂള്‍ ക്ലാസ് മുറിയില്‍ അധ്യാപനം നടത്തവെയാണ് മാര്‍ക്സിസ്റ്റ് അക്രമിസംഘം വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് ജയകൃഷ്ണന് മാസ്റ്ററെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.
ബലിദാന ദിനാചരണത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് മൂന്നിന് ചെങ്ങളായില്‍ നിന്നാരംഭിക്കുന്ന റാലി ശ്രീകണ്ഠാപുരം ബസ് സ്റ്റാന്‍ഡില്‍ സമാപിക്കും. പൊതുസമ്മേളനം ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച ദേശീയ ജനറല്‍ സെക്രട്ടറി അഭിജാത് മിശ്ര, ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി, സംസ്ഥാന സെക്രട്ടറി കെ.പി. അരുണ്‍, ജില്ലാ പ്രസിഡന്റ് സി.സി.രതീഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: