തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെതിരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് മുന്‍ഡിജിപി ടിപി സെന്‍കുമാര്‍. നടപടികള്‍ നിയമത്തിന്റെ ദുരുപയോഗമാണ്. സുരേന്ദ്രന്റെ കടുംബാംഗങ്ങള് മനുഷ്യവകാശകമ്മീഷനെയും ഹൈക്കോടതിയെയുംസമീപിക്കണമെന്നും അദ്ദേഹം പ്രതികരിച്ചു.
ഐപിഎസുകാര്‍ അടിമകളും നട്ടെല്ലില്ലാത്തവരുമായി മാറി. കൂടുതല്‍ കേസുകളുണ്ടെങ്കില്‍ ഒരുമിച്ചാണ് ഹാജരാക്കേണ്ടത്. മന്ത്രിമാര്‍ അടക്കം നിരവധി പ്രമുഖര്‍ക്ക് എതിരെ വാറന്റുകളുണ്ട്. അവയൊന്നും നടപ്പാക്കുന്നില്ല, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: