ശബരിമല: സുരക്ഷാ പ്രശ്നത്തിന്റെ പേരില്‍ മൂന്ന് അയ്യപ്പഭക്തരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പട്ടി സ്വദേശികളായ വിപിന്‍ എസ്, അഖില്‍മോഹന്‍, ബിബിന്‍ എന്നിവരെയാണ് പമ്പയില്‍ തടഞ്ഞത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടരമണിക്കാണ് ഇവരടങ്ങുന്ന 35 അംഗ സംഘം പമ്പയില്‍ എത്തിയത്. അതില്‍ മൂന്നുപേര്‍ ശബരിമലയില്‍ പ്രവേശിക്കുന്നത് പോലീസ് വിലക്കി. ഐഡികാര്‍ഡ് പരിശോധിച്ച ശേഷം പമ്പ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ട് പോയി. പ്രിവന്റീവ് അറസ്റ്റ് ചെയുന്നുവെന്ന് പറഞ്ഞാണ് കൊണ്ടുപോയത്. മൂവരുടെയും മൊബൈല്‍ പിടിച്ച്വാങ്ങി. 60 കിലോമീറ്റര്‍ അകലെയുള്ള പെരുമ്പട്ടി സ്റ്റേഷനില്‍ കൊണ്ടുപോയി. രാത്രി 8.30ന് ആണ് അറസ്റ്റ്ചെയ്ത വിവരം കൂടെ വന്നവരെ അറിയിക്കാന്‍ സാധിച്ചത്. രാത്രി 10.30ന് ശേഷമാണ് മൂന്നുപേരുടെ ജാമ്യത്തില്‍ അവരെ വിട്ടയച്ചത്. രാഷ്ട്രീയകേസുള്ളതിനാല് ശബരിമലയില്‍ പ്രവേശിക്കാനാകില്ലെന്നാണ് പോലീസ്ന്യായം. മൂവരും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: