വളാഞ്ചേരി: ഹരിവരാസനത്തെ അവഹേളിച്ച് ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ട സിപിഎം പ്രവര്‍ത്തകനെ വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു. ഇരുമ്പിളിയം പെരുങ്ങാട്ടുതൊടിയില് മുജീബ് റഹ്മാന് (48) ആണ് പിടിയിലായത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ശബരിമല കര്‍മ്മസമിതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പ്രദേശത്തെ സജീവ സിപിഎം പ്രവര്‍ത്തകനായ ഇയാള്‍ ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ പ്രകോപനപരമായി സമൂഹമാധ്യമങ്ങളില്‍ എഴുതിവരികയായിരുന്നു. പൊതുമരാമത്ത് കരാറുകാരന് കൂടിയായ മുജീബ് റഹ്മാന് ഹരിവരാസനത്തെ വളരെ വികൃതമായാണ് അവതരിപ്പിച്ചിരിക്കുന്നത്. അശ്ലീല വാക്കുകള്‍ ഉപയോഗിച്ച് ഹരിവരാസനത്തിന്റെ പാരഡിയുണ്ടാക്കി സിപിഎമ്മിന്റെ സൈബര്‍ ഗ്രൂപ്പുകളിലൊന്നായ ‘പോരാളി ഷാജി’യില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: