ശബരിമല: മുഖ്യമന്ത്രിയുടെ അവലോകനയോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല

Saturday 1 December 2018 8:54 am IST

തിരുവനന്തപുരം: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തില്‍ എന്‍എസ്എസ് പങ്കെടുക്കില്ല. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ന് വൈകിട്ടാണ് മുഖ്യമന്ത്രി വിളിച്ച നവോത്ഥാന സംഘടനകളുടെ യോഗം

അതേസമയം എസ്എന്‍ഡിപി പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. തീരുമാനം കോര്‍കമ്മിറ്റി യോഗത്തിന് ശേഷമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സര്‍ക്കാര്‍ വിശ്വാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കാത്ത പക്ഷം വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടായിരിക്കും എന്‍എസ്എസ് സ്വീകരിക്കുകയെന്ന് എന്‍എസ്എസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.