നിസ്സാമബാദ് : രാഹൂല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തെലങ്കാന നേതാവും മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ. കവിത രംഗത്ത്. തെലങ്കാനയില്‍ കുടുംബ ഭരണമാണ് നടത്തുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് കവിതയുടെ വിമര്‍ശനം.
പാരമ്പര്യത്തിന്റെ ഭാഗമായി മാത്രം രാഷ്ട്രീയ രംഗതെത്തിയ ആളാണ് രാഹുല്‍. അത്തരത്തിലുള്ള ഒരാള്‍ക്ക് വിമര്‍ശിക്കാന്‍ എന്ത് യോഗ്യതയുണ്ടെന്നും കവിത കുറ്റപ്പെടുത്തി. രാഷ്ട്രിയ പാര്‍ട്ടി നല്ലതോ ചീത്തയോ എന്ന് വിലയിരുത്തേണ്ടത് ജനങ്ങളാണ്. അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തകര്‍ സ്വയമല്ലെന്നും കവിത കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: