കെഎസ്ആര്‍ടിസിയില്‍ അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു

Saturday 1 December 2018 10:53 am IST

തിരുവനന്തപുരം : കെഎസ്ആര്‍ടിസിയില്‍ അധികമുള്ള താത്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നാവശ്യവുമായി എംഡി ടോമിന്‍ ജെ. തച്ചങ്കരി. നഷ്ടത്തിലുള്ള കെഎസ്ആര്‍ടിസിയുടെ അധിക ചെലവുകള്‍ കുറയ്ക്കുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് നല്‍കിയ കത്തിലാണ് ഇതുസംബന്ധിച്ച് ആവശ്യപ്പെട്ടിരിക്കുന്നത്. 

കൂടാതെ കെഎസ്ആര്‍ടിസി നിലവില്‍ നല്‍കിക്കൊണ്ടിരിക്കുന്ന സൗജന്യ പാസ്സുകളും കണ്‍സഷനുകളും നിര്‍ത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. 

ജോലിയില്‍ പ്രവേശിക്കാതെ നിരന്തരം അവധിയെടുത്തിരുന്ന ജീവനക്കാരെ അടുത്തിടെ കെഎസ്ആര്‍ടിസി പിരിച്ചുവിട്ടിരുന്നു. കെഎസ്ആര്‍ടിസിയുടെ ചെലവുകള്‍ക്കുള്ള പണം സ്വയം കണ്ടെത്തണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് ഇത്. 

ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാതെ അവധിയിലായിരുന്നവര്‍ക്കെതിരെയാണ് ഈ നടപടിയെടുത്തത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.