ജയകൃഷ്ണന്‍ മാസ്റ്ററുടെ ബലിദാനത്തിന് ഇന്ന് പത്തൊമ്പതാണ്ട്

Saturday 1 December 2018 10:54 am IST
1999 ഡിസംബര്‍ 1ന് മൊകേരിയിലെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളില്‍ നിന്നും ഉയര്‍ന്ന നിലവിളിയും ഇന്നും അവിടെ പ്രതിധ്വനിക്കുന്നു. ലോകമനഃസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാതെ രാഷ്ട്രീയ കൊലപാതകം നടത്തിയ സിപിഎം അധികാരവും പണവും ആള്‍ബലവുമായി ഇന്നും സാംസ്‌കാരിക കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ജിഹാദി ഭീകരരുടെ വോട്ടും നോട്ടുമായി നൈമിഷിക വിജയം നേടിയവര്‍ നാളെ ചരിത്രത്തിന്റെ ദുരന്തതാളുകളിലേക്ക് മാറ്റപ്പെടുമെന്ന യാഥാര്‍ത്ഥ്യത്തെ മറന്നാണ് ഈ അര്‍മാദം.

കണ്ണൂര്‍: ഒരു നാടിന്റെ സ്വപ്നങ്ങളെ തകര്‍ത്ത കമ്യൂണിസ്റ്റ് ഭീകരതക്ക് ഇന്ന് പത്തൊമ്പതാണ്ട്്. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്ന സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ വീരബലിദാനത്തിന്റെ വീരസ്മരണ ലോകം മുഴുവനുളള സ്വയംസേവകരിലും നൊമ്പരമായി നിറഞ്ഞു നില്‍ക്കുകയാണ് ഇന്നും. ഈസ്റ്റ് മൊകേരി യുപി സ്‌കൂളിലെ ക്ലാസ്മുറിയിലും വിദ്യാര്‍ത്ഥികളുടെ കുഞ്ഞുടുപ്പുകളിലും തെറിച്ചുവീണ ചോരയുടെ ഗന്ധം ഇന്നും അവിടെ അലയടിക്കുന്നുണ്ട്. 

1999 ഡിസംബര്‍ 1ന് മൊകേരിയിലെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളില്‍ നിന്നും ഉയര്‍ന്ന നിലവിളിയും ഇന്നും അവിടെ പ്രതിധ്വനിക്കുന്നു. ലോകമനഃസാക്ഷിയെ ഞെട്ടിച്ച സമാനതകളില്ലാതെ രാഷ്ട്രീയ കൊലപാതകം നടത്തിയ സിപിഎം അധികാരവും പണവും ആള്‍ബലവുമായി ഇന്നും സാംസ്‌കാരിക കേരളത്തിന് വെല്ലുവിളി ഉയര്‍ത്തുകയാണ്. ജിഹാദി ഭീകരരുടെ വോട്ടും നോട്ടുമായി നൈമിഷിക വിജയം നേടിയവര്‍ നാളെ ചരിത്രത്തിന്റെ ദുരന്തതാളുകളിലേക്ക് മാറ്റപ്പെടുമെന്ന യാഥാര്‍ത്ഥ്യത്തെ മറന്നാണ് ഈ അര്‍മാദം. 

മരണവാറണ്ടുമായി സിപിഎം കഴുകന്‍മാര്‍ വട്ടമിട്ടുപറന്നിട്ടും പതറാതെ സംഘപാതയില്‍ അടിയുറച്ചു നിന്ന കര്‍മ്മയോഗിയായ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ തെളിച്ച വഴിയിലൂടെ ധീരരായി ആയിരങ്ങള്‍ നെഞ്ചുവിരിച്ച് നടക്കുമ്പോള്‍ നമുക്ക് നിശ്ചയം വിജയം സുനിശ്ചിതം.

അദ്ദേഹത്തിന്റെ ഉജ്ജ്വലമായ സ്മരണകള്‍ ഓരോ വര്‍ഷവും പുതുക്കുമ്പോള്‍ മനസില്‍ ഓരോ സ്വയംസേവകരും കുറിച്ചിടുന്നു. ഇല്ല നിങ്ങള്‍ മരിച്ചിട്ടില്ല ജീവിക്കുന്നു ഞങ്ങളിലൂടെ. ആയിരങ്ങള്‍ ഒരേ സ്വരത്തില്‍ ഉരുവിടുന്നു ആ ധീരമായ വാക്കുകള്‍. മരണത്തിനു പോലും തോല്‍പ്പിക്കാന്‍ കഴിയാത്ത, കീഴടക്കാന്‍ കഴിയാത്ത അപാര പൗരുഷത്തിന്റെ, ആദര്‍ശത്തിന്റെ പൊന്‍താരകമായി വീണ്ടും വീണ്ടും കത്തിജ്വലിക്കുകയാണ് സ്വര്‍ഗീയ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍. 

ആ ഓര്‍മ്മകളില്‍ നിന്നും ആവേശം ഉള്‍കൊണ്ട് പതിനായിരങ്ങള്‍ ഇന്ന് കാവിപൂക്കളര്‍പ്പിച്ച് നമ്രശിരസ്‌കരാകും. കാലത്ത് 8ന് മൊകേരിയിലെ ബലികുടീരത്തില്‍ പുഷ്പാര്‍ച്ചനയും തുടര്‍ന്ന്് അനുസ്മരണ സാംഘിക്കും നടക്കും.  സംസ്ഥാന ജില്ലാനേതാക്കള്‍ സംബന്ധിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.