വാര്‍ത്തകളില്‍ വെള്ളവും വിഷവും: ജെ. നന്ദകുമാര്‍

Friday 23 November 2012 9:08 pm IST

കൊടുങ്ങല്ലൂര്‍ : രാഷ്ട്രത്തിന്റെ വികാരവിചാരങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കാനാവുന്നുണ്ടോ എന്ന്‌ മാധ്യമങ്ങള്‍ പരിശോധിക്കണമെന്ന്‌ കേസരി മുഖ്യപത്രാധിപര്‍ ജെ.നന്ദകുമാര്‍. പുറത്തെന്തു സംഭവിക്കുന്നു എന്ന്‌ അറിയിക്കുന്നതാണ്‌ പത്രധര്‍മ്മം. പക്ഷെ പലവാര്‍ത്തകളും ന്യൂസ്‌ റൂമുകളില്‍ സൃഷ്ടിക്കപ്പെടുകയാണ്‌, സേവാഭാരതി സേവാസംഗമത്തോടനുബന്ധിച്ച്‌ നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്തകളില്‍ വെള്ളവും വിഷവും ചേര്‍ക്കുന്ന മാധ്യമങ്ങള്‍ ശരിയായ പത്രധര്‍മ്മം പാലിക്കുന്നില്ല.
സ്വാഗതസംഘം ജോ.കണ്‍വീനര്‍ എ.പി.ഭരത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. എസ്‌.ഭാര്‍ഗ്ഗവന്‍പിള്ള സംബന്ധിച്ചു. സെമിനാറില്‍ സി.നന്ദകുമാര്‍ സ്വാഗതവും കെ.ആര്‍.വിജയഗോപാല്‍ നന്ദിയും പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.